KeralaLatest News

ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തിരമായി ഭക്ഷണം എത്തിക്കണം: വി.എസ്.ശിവകുമാർ എംഎൽഎ

തിരുവനന്തപുരം• കടലാക്രമണത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽക്കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് അടിയന്തിരമായി ഭക്ഷണവും കുടിവെള്ളവുമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് വി.എസ്.ശിവകുമാർ എംഎൽഎ സർക്കാരിനോട് ആവശ്യപ്പെട്ടു.

വലിയതുറയിൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചപ്പോള്‍ ഭക്ഷണം ലഭിക്കുന്നില്ലായെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇക്കാര്യം ജില്ലാ കളക്ടറെ അറിയിച്ചതായും ശിവകുമാർ പറഞ്ഞു. കടലാക്രമണം തടയുന്നതിന് കടൽഭിത്തി നിർമ്മിക്കുകയല്ലാതെ മറ്റു പോംവഴികളൊന്നുമില്ല. നിർമ്മാണത്തിനാവശ്യമായ പാറക്കല്ലുകൾ ലഭ്യമാക്കുന്നതിന് സർക്കാർതലത്തിൽ നടപടികൾ സ്വീകരിക്കണം.

കടലാക്രമണം തടയുന്നതിനുള്ള താൽക്കാലിക സംവിധാനമെന്ന നിലയിൽ മണൽചാക്കുകൾ നിറച്ച് കടല്‍ഭിത്തി നിർമ്മിക്കുന്ന പ്രവൃത്തി എംഎൽഎ വിലയിരുത്തി. വീടുകളും മത്സ്യബന്ധനോപകരണങ്ങളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടം തിട്ടപ്പെടുത്തി അടിയന്തിര ധനസഹായം നൽകണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button