Latest NewsBikes & ScootersAutomobile

ഇരുചക്ര വാഹന വിപണിയിൽ ചുവട് വെക്കാനൊരുങ്ങി ഷവോമി

ഇരുചക്ര വാഹന വിപണിയിൽ ഒരു കൈനോക്കാൻ ടി1 എന്ന പേരിൽ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ഷവോമി. ഷവോമിയുടെ കീഴിലുള്ള ഹിമോ എന്ന കമ്പനി ഹിമോ സി20, ഹിമോ വി1 തുടങ്ങിയ ഫോള്‍ഡബില്‍ ഇലക്ട്രിക് മോപ്പഡുകൾ നിരത്തിലെത്തിച്ചതിന് ശേഷമായിരിക്കും പുതിയ സ്കൂട്ടർ വിപണിയിൽ എത്തിക്കുക.

HIMO T1

മുന്നില്‍ ഫോര്‍ക്ക്  പിന്നില്‍ കോയില്‍ഓവര്‍ സസ്‌പെന്‍ഷൻ, മുന്നില്‍ ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്ക് പിന്നില്‍ ഡ്രം ബ്രേക്ക്, ചെറിയ ഡിജിറ്റര്‍ എന്‍ട്രുമെന്റ് ക്ലസ്റ്റർ, 18000 സിഡി പ്രകാശം പൊഴിക്കുന്ന ഹെഡ്‍ലാംപ് എന്നിവ പ്രധാന സവിശേഷതകൾ. 14000 എംഎഎച്ച് കപ്പാസിറ്റി ബാറ്ററിയാകും വാഹനത്തെ നിരത്തിൽ കരുത്തനാക്കുക.

HIMO XIAOMI

ഒറ്റചാര്‍ജില്‍ 60 കിലോമീറ്റര്‍ അല്ലെങ്കില്‍ 120 കിലോമീറ്റര്‍ റേഞ്ച് വരെ സഞ്ചരിക്കുന്ന മോഡലുകൾ അവതരിപ്പിച്ചേക്കും. 1515 എംഎം നീളവും 665 എംഎം വീതിയും 1025 എംഎം ഉയരവുമുള്ള സ്കൂട്ടറിന് 53 കിലോഗ്രാമായിരിക്കും ഭാരം. തുടക്കത്തില്‍ ചൈനീസ് വിപണിയില്‍ മാത്രം വില്‍ക്കുന്ന സ്‌കുട്ടറിനു വില 2999 യെന്‍ ആണ് (എകദേശം 31,188 രൂപ) വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button