Latest NewsIndia

ബിപ്ലവ് ദേബിനെതിരായ ഗാര്‍ഹിക പീഡന പരാതി: വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന നീതി ദേബ്

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് ഭാര്യ നീതി ദേബ്.

ബിപ്ലബ് ദേബിനെതിരെ താന്‍ പരാതി നല്‍കിയെന്ന വാര്‍ത്ത അസംബന്ധവും അപവാദ പ്രചാരണവുമാണ്, വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വൃത്തികെട്ടതും നിന്ദ്യവും രോഗം ബാധിച്ചതുമായ മനസ്സുകള്‍ പടച്ച് വിടുന്ന അപവാദങ്ങളാണിതെന്നും നിതീ ദേബ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രാഷ്ട്രീയ നേട്ടത്തിനായി പണം നല്‍കി ജനസ്വാധീനമുള്ളവര്‍ക്കെതിരെ ഇത്തരം അപവാദ പ്രചാരണം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.ബിപ്ലബ് ദേബിനെതിരെ അപവാദ പ്രചാരണം നടത്തിയതിന് അനുപം പോള്‍ എന്നയാള്‍ക്കെതിരെ ത്രിപുര പൊലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം ബിപ്ലബ് ദേബിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.

https://www.facebook.com/nitideb/posts/471380633601369?__xts__%5B0%5D=68.ARC1OgXr69jqrQu3ldKU40NK5-j_GMKYTpNoEHANMOp_FpsNEBkjPxW2NoAwLT-5fG-g38MOfV3bYDDvuerFRNtQBGDnH_okRdLMZUCgEJ3JNM9vMDZtg0AsAAnlj7M5r06izAiZbRiFHhDs_5kXjhGgwPLS0l3y6jo18j1fkQAKfRwAmdezK_Inwq3N636dSr-DPEcsHcaYSx8ZHXY3GYC_J3so1DfkTPjGWPElvELF9bTRXqU3DzruyJUjRPy5XtcJ5fe54UP5n5K25HfqlK7rcMqyTmBtJbfyzOP2k1xmey4o-TKoocQM2OK8VUGl26b0AZUlPguFS4JFZGOBz6M&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button