Latest NewsEducationEducation & Career

ജാപ്പനീസ് പഠനത്തിന് അവസരമൊരുക്കി കുസാറ്റ്

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദേശഭാഷാ വകുപ്പ് നടത്തുന്ന ജാപ്പനീസ് ഭാഷാ പഠന കോഴ്‌സ് ഏപ്രില്‍ 25 ന് ആരംഭിക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 5 മുതല്‍ 7 വരെയാണ് ക്ലാസുകള്‍. ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയിലെ ജാപ്പനീസ് ഭാഷ വിദഗ്ധ മിക്കി ഷിമിസു ആണ് ക്ലാസുകള്‍ നയിക്കുന്നത്. ഫീസ് 5000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍ : 9946448374, ഇമെയില്‍: [email protected].

shortlink

Related Articles

Post Your Comments

Related Articles


Back to top button