Latest NewsBeauty & Style

വരണ്ട ചര്‍മ്മക്കാര്‍ക്കുള്ള ജ്യൂസുകള്‍ ഇതാ…

വരണ്ട ചര്‍മ്മം സംരക്ഷിക്കുക എന്നത് കുറച്ച് പ്രശ്‌നമുള്ള കാര്യമാണ്. ഇതിനെ മറികടക്കാന്‍ വരണ്ട ചര്‍മ്മക്കാര്‍ മോയ്‌സ്ചുറൈസര്‍ അമിതമായി ഉപയോഗിക്കുമ്പോള്‍ ചര്‍മ്മം കൂടുതല്‍ വരണ്ടതാകാനുള്ള സാധ്യത കൂടുതലാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ മുഖം എപ്പോഴും കഴുകുന്നതും നല്ലതല്ല. വരണ്ട ചര്‍മ്മം അകറ്റാന്‍ സഹായിക്കുന്ന നാല് തരം ജ്യൂസുകള്‍ ഇതാ…

ഓറഞ്ച് ജ്യൂസ്

ചര്‍മ്മസംരക്ഷണത്തിനും വരണ്ടചര്‍മ്മം അകറ്റാനും ഏറ്റവും നല്ലതാണ് ഓറഞ്ച് ജ്യൂസ്. ആന്റിഓക്‌സിഡന്റുകളുടെയും നാരുകളുടെയും കൂടി സ്രോതസായ ഓറഞ്ച് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ഓറഞ്ചിലെ സിട്രേറ്റും സിട്രിക് ആസിഡും വൃക്കയില്‍ ഉണ്ടാകുന്ന ചില കല്ലുകളുടെ രൂപീകരണത്തെ തടയാന്‍ സഹായിക്കുന്നവയാണ്.

കാരറ്റ് ജ്യൂസ്

വരണ്ടചര്‍മ്മമുള്ളവര്‍ ദിവസവും ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ. പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ ക്യാരറ്റിലുള്ള ആന്റിഓക്‌സിഡന്റുകള്‍ക്ക് സാധിക്കും. ഇതിലുള്ള വൈറ്റമിന്‍ എ നേത്ര സംബന്ധമായ പ്രശ്‌നങ്ങളെ അകറ്റി കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. ക്യാന്‍സര്‍ പ്രതിരോധ ശേഷിയുള്ള ആന്റി ഓക്‌സിഡന്റ് ഘടകങ്ങളാല്‍ ക്യാരറ്റ് സമ്പന്നമാണ്.

നാരങ്ങ ജ്യൂസ്

നാരങ്ങ ജ്യൂസ് ദിവസവും ഒരു ഗ്ലാസ് കുടിക്കുന്നത് വരണ്ടചര്‍മ്മം അകറ്റാന്‍ സഹായിക്കും. വേനലില്‍ കുടിക്കാന്‍ മികച്ചതാണ് നാരങ്ങാവെളളം. വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് നാരങ്ങാ ജ്യൂസ്. ചര്‍മത്തെ ശുദ്ധിയാക്കാനും ഇത് സഹായിക്കുന്നു. പി.എച്ച് ലെവല്‍ നിയന്ത്രിച്ചുനിര്‍ത്താനും ഇത് സഹായിക്കും. യുവത്വം നിലനിര്‍ത്താനും ചര്‍മത്തെ മികച്ചതാക്കാനും ഇത് സഹായിക്കുന്നു. ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നത് ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button