Election NewsKeralaLatest News

കള്ളവോട്ട്: സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ സുധാകരന്‍

ക​ണ്ണൂ​ര്‍: കാസര്‍കോട് മണ്ഡലത്തില്‍ ക​ള​ള​വോ​ട്ട് ചെയ്തുവന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. മുന്പും കള്ളവോട്ടുകള്‍ നടന്നിട്ടുണ്ടെന്നും ജ​ന​ഹി​തം അ​ട്ടി​മ​റി​ക്കു​ന്ന രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന ശൈ​ലി​യാ​ണ് സിപിഎമ്മിന്‍റേതെന്നും സുധാകരന്‍ ആരോപിച്ചു. അതേസമയം കള്ളവോട്ട് വിഷയത്തില്‍ സുപ്രീം കോടതിയെ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

ആ​ണ​ത്ത​ത്തോ​ടെ ക​ള​ള​വോ​ട്ടി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ സി​പി​എം ത​യ്യാ​റാ​യാ​ല്‍ ക​ണ്ണൂ​രി​ലെ 11 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ര​ണ്ടി​ലേ​റെ സീ​റ്റു​ക​ളി​ല്‍ അ​വ​ര്‍​ക്ക് വി​ജ​യി​ക്കാ​ന്‍ സാ​ധി​ക്കില്ല. മ​റി​ച്ച്‌ സം​ഭ​വി​ച്ചാ​ല്‍ താ​ന്‍ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ച്‌ വ​രെ ചി​ന്തി​ക്കാ​ന്‍ ത​യ്യാ​റാ​ണെ​ന്നും സുധാകരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button