Latest NewsIndia

ബിജെപിക്ക് പിന്തുണയുമായി ആനന്ദ് അംബാനി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിപങ്കെടുത്തു. നരേന്ദ്ര മോദിയെ കേള്‍ക്കാനും രാജ്യത്തെ പിന്തുണയ്ക്കാനുമാണ് താനിവിടെ എത്തിയതെന്നായിരുന്നു അനന്ദ് അംബാനിയുടെ പ്രതികരണം.

ആനന്ദ് അംബാനിയ്ക്ക്‌ സദസിലെ ആദ്യത്തെ നിരയില്‍ തന്നെയായിരുന്നു സ്ഥാനം പിടിച്ചത്.പ്രാദേശിക മറാത്തി ചാനലിനോടാണ് അനന്ദ് തന്റെ പിന്തുണ മോദിക്കാണെന്ന് വ്യക്തമാക്കിയ്.കഴിഞ്ഞ ദിവസം മുംബൈ സൗത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലിന്ദ് ദേവ്‌റയെ പിന്തുണച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി രംഗത്തെത്തിയിരുന്നു.

മിലിന്ദ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡയോ പുറത്ത് വിട്ടത്. സൗത്ത് മുംബൈ മണ്ഡലത്തിലെ സാമൂഹിക,സാമ്പത്തിക, സാംസ്‌കാരിക സാഹചര്യങ്ങളെ കുറിച്ച് മിലിന്ദിന് നല്ല അറിവുണ്ടെന്ന് അംബാനി വീഡിയോയില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button