Latest NewsInternational

ശ്രീലങ്കയിൽ 15 മൃതദേഹങ്ങൾ കണ്ടെത്തി ; പള്ളികളിൽ ഞായറാഴ്ച കുർബാന നിർത്തിവെച്ചു

കൊളംബോ : ശ്രീലങ്കയിൽ പള്ളികളിൽ ഞായറാഴ്ച കുർബാന നിർത്തിവെച്ചുവെന്ന് കത്തോലിക്കാ സഭ വ്യക്തമാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുർബാന നടക്കില്ല. വിശ്വാസികൾ വീടുകളിൽ തന്നെയിരുന്ന് പ്രാർത്ഥിക്കണമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.നടപടികൾ കൂടുതൽ ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്നാണ്.

അതേസമയം ശ്രീലങ്കയിലെ ഭീകരരുടെ ഒളിത്താവളങ്ങളിൽ റെയ്‌ഡ്‌ നടന്നു.സ്ത്രീകളടക്കം 15 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയാതായി പ്രതിരോധ വക്താവ് അറിയിച്ചു. 70 ഐഎസ് ഒളിവിലുണ്ടെന്ന് സംശയിക്കുന്നതായി പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button