Latest NewsInternational

അമേരിക്ക ഉത്തരകൊറിയന്‍ വിഷയത്തില്‍ ഏകപക്ഷീയമായാണ് പെരുമാറിയത്:കിം ജോങ് ഉന്‍

അമേരിക്ക ഉത്തരകൊറിയന്‍ വിഷയത്തില്‍ ഏകപക്ഷീയമായാണ് പെരുമാറിയതെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയാക്കി കിം ജോങ് ഉന്‍ മടങ്ങി.

ഉത്തരകൊറിയ -അമേരിക്കഉച്ചകോടിയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരസ്പര വിശ്വാസത്തോടെയുള്ള നിലപാടെടുക്കാന്‍ യുഎസിന് കഴിഞ്ഞില്ലെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ കുറ്റപ്പെടുത്തി.

വ്‌ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു പ്രതികരണം.ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് പ്രതികരണം പുറത്തറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button