CinemaNewsEntertainment

സൈക്കോ ത്രില്ലര്‍ ‘7’; ടീസര്‍ പുറത്ത്

 

കൊച്ചി: റഹ്മാന്‍ നായകനാവുന്ന തെലുങ്ക് ,തമിഴ് ദ്വിഭാഷാ ചിത്രമായ ‘ 7 ‘- സെവന്‍ മെയ് അവസാന വാരം പ്രദര്‍ശനത്തിനെത്തുന്നു. ഇന്‍വെസ്റ്റിഗേഷന്‍ സസ്‌പെന്‍സ് സൈക്കോ ത്രില്ലറായ ഈ ചിത്രത്തില്‍ വിജയ് പ്രകാശ് എന്ന പോലീസ് കമീഷണര്‍ നായക കഥാപാത്രമാണ് റഹ്മാന്റേത്. ഛായാഗ്രാഹകന്‍ കൂടിയായ നിസ്സാര്‍ ഷാഫിയുടെ ആദ്യ സംവിധാന സംരംഭമാണ് സെവന്‍. ചിത്രത്തിന്റെ രചയിതാവും നിസ്സാര്‍ ഷാഫി തന്നെയാണ്. റഹ്മാന്‍ ആദ്യന്തം കാക്കി ഉടുക്കാത്ത പോലീസ് ഓഫീസറായിട്ടാണ് അഭിനയിക്കുന്നത് എന്നത് പ്രത്യേകതയാണ്.

തെലുങ്കിലെ യുവ നായകന്‍ ഹവിഷ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സെവനില്‍ റെജീന കസാണ്ടറെ, നന്ദിത ശ്വേതാ, അദിതി ആര്യാ, അനീഷാ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണുള്ളത്.

നഗരത്തില്‍ സുന്ദരിമാരായ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍, അവര്‍ക്കുണ്ടാകുന്ന ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നു. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇരകളായ ആറു പെണ്‍കുട്ടികള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ പോലീസ് കമ്മീഷണറുടെ അടുത്ത് പരാതിയുമായി എത്തുന്നു. ആറു പേരും പരാതി നല്‍കുന്നത് ഒരേ വ്യക്തിക്കെതിരെ. അവന്‍ തന്നെയാണോ കുറ്റവാളി? എന്തിനു വേണ്ടി ഈ കുറ്റകൃത്യങ്ങള്‍ നടത്തി? ആരാണ് യഥാര്‍ത്ഥ കുറ്റവാളി? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയുള്ള പോലീസ് കമ്മീഷണര്‍ വിജയ് പ്രകാശിന്റെ കുറ്റാന്വേഷണ യാത്ര ചെന്നെത്തുന്നത് നടുക്കുന്ന സത്യങ്ങളിലേക്കാണ് .

shortlink

Related Articles

Post Your Comments


Back to top button