KeralaLatest News

കേരളത്തില്‍ ഭീകരാക്രമണ ഭീഷണി : 19 ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയെന്ന് സൂചന

കേരളത്തിന് പുറമെ എട്ട് സംസ്ഥാനങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഭീഷണി. കര്‍ണാടക പോലീസിന് ഫോണ്‍ വഴി ഇത്തരത്തില്‍ സന്ദേശം ലഭിച്ചു. ഇന്നലെ വൈകുന്നേരമാണ് വെംഗളൂരു സിറ്റി പോലീസിന് ഇത് സംബന്ധിച്ച് സന്ദേശം ലഭിച്ചത്. ട്രെയിനുകളില്‍ സ്‌ഫോടനം നടത്തുമെന്നാണ് സന്ദേശം. ഇതുസംബന്ധിച്ച് ബെംഗുളൂരു പോലീസ് കേരളത്തിന് ഫാക്‌സ് അയച്ചു.

ട്രെയിനുകളില്‍ സ്‌ഫോടനം നടത്തുമെന്നും ഇതിനായി 19 തീവ്രവാദികള്‍ രമേശ്വരത്ത് എത്തിയെന്നുമയിരുന്നു സന്ദേശം. കേരളത്തിന് പുറമെ എട്ട് സംസ്ഥാനങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും പോലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button