Latest NewsUAEGulf

യുഎഇയിൽ രണ്ട് പേരെ കുത്തിക്കൊന്ന പ്രവാസിക്ക് വധശിക്ഷ

ഷാര്‍ജ: രണ്ട് പേരെ കുത്തിക്കൊന്ന കേസിൽ പ്രവാസിക്ക് വധശിക്ഷ. ഷാര്‍ജ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. സജ ഇന്‍ഡസ്ട്രിയയില്‍ ഏരിയയില്‍ വെച്ചാണ് സഹോദരങ്ങളെ ഏഷ്യക്കാരനായ പ്രതികുത്തിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരുടെ ഫ്ലാറ്റിനുള്ളില്‍ വെച്ചായിരുന്നു സംഭവം.  വീട്ടിലെത്തിയ പ്രതിയും ഇവരും തമ്മിൽ വാക്കുതര്‍ക്കമുണ്ടാവുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. കൊല്ലപ്പെട്ടവരും ഏഷ്യക്കാരായിരുന്നു.

പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച പ്രതി കോടതിയില്‍ ഇത് നിഷേധിച്ചു. സ്വയം പ്രതിരോധത്തിനായി മാത്രമാണ് താന്‍ കുത്തിയതെന്നായിരുന്നു പറഞ്ഞത്. എന്നാൽ കോടതി ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ബ്ലഡ് മണി വാങ്ങി ശിക്ഷ ഇളവ് നല്‍കാന്‍ കൊല്ലപ്പെട്ടവരുടെ പിതാവ് വിസമ്മതിച്ചതോടെ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button