Nattuvartha

ദേശിയപാതയില്‍ വാഹനാപകടം; ജീപ്പ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

ചിന്നമ്മക്ക് ചിക്തസ ലഭ്യമാക്കാനായി വാഹനം വേഗതയില്‍ ഓടിച്ചതാണ് അപകടത്തിന് ഇടവരുത്തിയതെ

അടിമാലി : വാഹനാപകടം, ചികിത്സക്കായി കുറത്തിക്കുടിയില്‍ നിന്നും അടിമാലി താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്ന ആദിവാസികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് അടിമാലി ഈസ്റ്റേണ്‍ കമ്പനിക്ക് സമീപം ദേശിയപാതയില്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചിക്തസ ലഭ്യമാക്കാനായി വാഹനം വേഗതയില്‍ ഓടിച്ചതാണ് അപകടത്തിന് ഇടവരുത്തിയതെന്ന് അപകടത്തില്‍പ്പെട്ടവര്‍ പറഞ്ഞു.

ഇന്ന് കുറത്തിക്കുടിയില്‍ നിന്നും ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചിന്നമ്മ രാജുവെന്ന വീട്ടമ്മയെ അടിമാലി താലൂക്കാശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടയില്‍ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ ഈസ്റ്റേണ്‍ കമ്പനിക്ക് മുമ്പിലുള്ള കൊടും വളവില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് റോഡില്‍ തലകീഴായി മറിയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന മോളി ചെല്ലപ്പന്‍, അപ്പു, വാഹനമോടിച്ചിരുന്ന അനീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ‌

എന്നാൽ അപകടം നടക്കുമ്പോള്‍ ജീപ്പിനുള്ളില്‍ 9 പേരായിരുന്നു ഉണ്ടായിരുന്നത്. ഉടനെ തന്നെ സമീപവാസികള്‍ വാഹനത്തിലുണ്ടായിരുന്നവരെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു. ചിന്നമ്മക്ക് ചിക്തസ ലഭ്യമാക്കാനായി വാഹനം വേഗതയില്‍ ഓടിച്ചതാണ് അപകടത്തിന് ഇടവരുത്തിയതെന്ന് വാഹനത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button