Latest NewsTechnology

ബ്ലൂടൂത്ത് സ്പീക്കറുകളുടെ പുത്തന്‍ മോഡലുകള്‍ അവതരിപ്പിച്ചു

ബഡ്ജറ്റ് ബ്ലൂടൂത്ത് സ്പീക്കറുകളുടെ പുത്തന്‍ മോഡലുകള്‍ സാപ്പ് അവതരിപ്പിച്ചു. ഏറ്റവും പുതിയ വേരിയന്റുകളായ അക്വാ ഡാര്‍ക്ക്സ്റ്റാര്‍ പ്രോ, അക്വാ ബൂം എന്നീ ബ്ലൂടൂത്ത് സ്പീക്കറുകളെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ മോഡലുകളാണ് ഇറക്കിയിരിക്കുന്നത്.

രണ്ട് സ്പീക്കറുകളും ഐപിഎക്സ് ഡസ്റ്റ് ആന്റ് വാട്ടര്‍ റെസിസ്റ്റീവിറ്റിയുള്ളതാണ്. 3.5 എം.എം ഓഡിയോ പോര്‍ട്ടും വയേര്‍ഡ് കണക്ടീവിറ്റിയും രണ്ട് ഉപകരണങ്ങളിലുമുണ്ട്. അക്വാ ഡാര്‍ക്ക്സ്റ്റാര്‍ പ്രോയ്ക്ക് 2,749 രൂപയും അക്വാ ബൂമിന് 1,949 രൂപയുമാണ് ഇന്ത്യയിലെ വിപണിവില. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സാപ്ടെക്ക് എന്നീ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളിലൂടെ രണ്ടു മോഡലുകളും വാങ്ങാവുന്നതാണ്. ഇതിന് മുന്‍പ് അവതരിപ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായതാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button