Latest NewsNews

ആയുസ്സിന്റെ പാതിയിലധികം കഴിഞ്ഞുപോയി, സിനിമകളുടെ എണ്ണം കുറച്ചുവെന്ന് മോഹന്‍ലാല്‍

അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ച് സ്വകാര്യതയിലേയ്ക്ക് ഒതുങ്ങണമെന്ന് നടന്‍ മോഹന്‍ലാല്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ ബറോസിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ബറോസ് ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും. 40 വര്‍ഷം മുന്‍പ് മോഹന്‍ലാല്‍ എന്ന നടനെ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെ കൈ പിടിച്ചു കൊണ്ടുവന്ന നവോദയ ജിജോ തന്നെ മോഹന്‍ലാലിനെ സംവിധായകനുമാക്കുന്നു. മോഹന്‍ലാല്‍ തന്നെയാണ് ബറോസിന്റെ വേഷത്തിലുമെത്തുന്നത്. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോര്‍ച്ചുഗല്‍ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

അതേസമയം ആയുസ്സിന്റെ പാതിയിലധികം കഴിഞ്ഞുപോയി, സിനിമകളുടെ എണ്ണം കുറച്ച് സ്വകാര്യതയിലേക്ക് മടങ്ങണമെന്ന് താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഈ ഓട്ടത്തിനിടയില്‍ എനിക്ക് നഷ്ടമായ പല കാര്യങ്ങളുണ്ട്. നല്ല യാത്രകള്‍, കുടുംബനിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതേയിരിക്കല്‍ ഇതെല്ലാം. അവ തിരിച്ചുപിടിക്കണം. എനിക്കുവേണ്ടികൂടി ഇനി ഞാന്‍ കുറച്ച് ജീവിക്കട്ടെ. ആയുസ്സിന്റെ പാതിയിലധികം കഴിഞ്ഞുപോയി. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. സ്വകാര്യനിമിഷങ്ങള്‍ ഞാനിപ്പോള്‍ നന്നായി ആസ്വദിക്കുന്നു.’ മോഹന്‍ലാല്‍ പറയുന്നു. ബറോസ് കുട്ടികളെ രസിപ്പിക്കുന്ന സിനിമയാകുമെന്നും ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമേ സിനിമയുടെ ദൈര്‍ഘ്യം ഉണ്ടാകൂ എന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമയില്‍ വിദേശ താരങ്ങളായിരിക്കും ഭൂരിഭാഗവും. ഇതിന്റെ ഭാഗമായി ചര്‍ച്ചകള്‍ നടത്തിയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button