Latest NewsInternational

ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്കുള്ള യാത്ര ഇനി അടിയന്തര കാര്യങ്ങള്‍ക്ക് മാത്രം

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി യാത്ര അടിയന്തര കാര്യങ്ങള്‍ക്ക് മാത്രമേ ചെയ്യാവൂ എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്.

സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടി. അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരര്‍ക്കെതിരെ ശ്രീലങ്ക ശക്തമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലേക്ക് ഭീകരര്‍ കടന്നിട്ടുണ്ടെന്ന് മുന്നറിയിപ്പ് കിട്ടിയതോടെ കേരളത്തിലും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എഴുപതോളം ഭീകരര്‍ രാജ്യത്ത് ഇപ്പോഴും ഉണ്ടെന്നാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണത്തെ തുടര്‍ന്ന് ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കാന്‍ ശ്രീലങ്ക തീരുമാനിച്ചതായി കത്തോലിക്കാ സഭാ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button