KeralaLatest News

കുലസ്ത്രീകള്‍ പുറത്തിറങ്ങാതിരിക്കുക: ഫോനി ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി സ്വാമി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: തെക്കേ ഇന്ത്യയില്‍ ആഞ്ഞടിക്കാനൊരുങ്ങിയ ഫോനി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് ചൊവ്വാഴ്ച്ച രാത്രിയോടെ കേരളത്തിലെത്തുമെന്നും വിവിധയിടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരളീയരുടെ കപടവും അന്ധവുമായ ജാതി-മത-സമുദായ ചിന്തകളെ ട്രോളി ഒരു പോസ്റ്റ് ഇട്ടിരിക്കുകയാണ് സന്ദീപാനന്ദ ഗിരി. എല്ലാവരും അവരവരുടെ ജാതി-മത സര്‍ട്ടിഫിക്കേറ്റുകള്‍ കയ്യില്‍ കരുതുക, രക്ഷിക്കാന്‍ വരുന്നവരുടെ ജാതി-മതം തിരക്കി മാത്രം കൈ പിടിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍

‘ശ്രദ്ധിക്കുക. “ഫാനി” ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക് .
തിങ്കളാഴ്ച്ച (29/04/2019 )മുതൽ യെല്ലൊ അലർട്ട്
#എല്ലാപേരും മുന്നറിയിപ്പുകൾ പാലിക്കുക.
1- എല്ലാവരും അവരവരുടെ ജാതി, മത സർട്ടിഫികൾ കയ്യിൽ കരുതുക.
2- രക്ഷിക്കാൻ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈ പിടിക്കുക.
3- മത ഗ്രന്ഥങ്ങൾ കയ്യിൽ കരുതുക.
4- മരിക്കുമെന്നുറപ്പുണ്ടെങ്കിലും ആചാര ലംഘനങ്ങൾ നടത്താതിരിക്കുക.
5- നമ്മെ നമ്മുടെ മതക്കാർ മാത്രം രക്ഷിച്ചാൽ മതിയെന്ന്,
കഴിയുമെങ്കിൽ ഒരു ബോർഡ് എഴുതി പ്രദർശിപ്പിക്കുക.
ആശയ കുഴപ്പം ഒഴിവാക്കാൻ ഇത് സഹായിക്കും.
6- മരിക്കേണ്ടി വന്നാലും ‘കുല’സ്ത്രീകൾ പുറത്തിറങ്ങാതിരിക്കുക.
നൈഷ്ഠികത ഉള്ളതാണ്.
7- ആരും ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കരുത്.
എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കും.’

https://www.facebook.com/swamisandeepanandagiri/posts/2914796535212161

shortlink

Related Articles

Post Your Comments

Related Articles


Back to top button