KeralaLatest News

കണ്ണൂരില്‍ വീണ്ടും കള്ളവോട്ട് ആരോപണം: സിപിഎം പ്രവര്‍ത്തകര്‍ ബൂത്തില്‍ കയറി ബഹളം വച്ചു

തളിപ്പറമ്പ്: കണ്ണൂരില്‍ വീണ്ടും കള്ളവേട്ട് ആരോപണവുമായി കോണ്‍ഗ്രസ് . തൡപ്പറമ്പില്‍ കള്ളവോട്ട് ചെയ്തുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കണ്ണൂര്‍ തളിപ്പ്‌റമ്പ് മണ്ഡലത്തില്‍ ബൂത്തില്‍ കയറി ആസൂത്രിതമായി സിപിഎം ബഹളം വച്ചുവെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

171-ാം ബൂത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കയറി ബഹളം വച്ചെന്നും 172-ാം ബൂത്തില്‍ 25 കള്ളവോട്ടുകള്‍ ചെയ്തുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കുറ്റിയാട്ടൂരില്‍ മാണിയൂര്‍ എല്‍പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്.ട

കണ്ണൂരില്‍ നടന്ന കള്ളവോട്ടുകളെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ ദൃശ്യങ്ങള്‍ പുറത്തു വന്നത്. 171-ാം ബൂത്തില്‍ പ്രവര്‍ത്തകര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പോലീസ് ശ്രദ്ധ അങ്ങോട്ടു പോകുകയും ആ സമയത്ത് 172-ാം ബൂത്തില്‍ കയറി സിപിഎം കള്ളവോട്ട് ചെയ്യുകയായിരുന്നു എന്നും കോണ്‍ഗ്രസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button