KeralaLatest News

ഐഎസ് ബന്ധം : ഒരാൾ കൊച്ചിയിൽ അറസ്റ്റിൽ

എറണാകുളം :ഐഎസ് ബന്ധമുള്ള ഒരാൾ കൊച്ചിയിൽ അറസ്റ്റിൽ. പാലക്കാട് സ്വദേശി റിയാസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കാസർഗോഡ് സ്വദേശികളായ രണ്ട് പേരെ ചോദ്യം ചെയ്ത് വരുന്നു.കഴിഞ്ഞ ദിവസമാണ് ഇവരെ കസറ്റഡിയിലെടുത്തത്.

ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്നും എന്നാല്‍ കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകൾ പോയതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ബന്ധമുണ്ടെന്നും എൻഐഎ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇന്ത്യയില്‍ നിന്ന് ഐഎസിലേക്ക് പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടതായും വിവരം ലഭിച്ചു.

ശ്രീലങ്കൻ സ്ഫോടനത്തിന്‍റെ ആസൂത്രകൻ സഹ്‌റാൻ ഹാഷിമിന്റെ ആരാധകൻ ആയിരുന്നു റിയാസെന്നും കേരളത്തിൽ ചാവേർ ആക്രമണത്തിന് റിയാസ് പദ്ധതി ഇട്ടിരുന്നതായും എന്‍ഐഎ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button