KeralaLatest News

കെവിൻ വധം ; വിചാരണ ഇന്നും തുടരും

കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കെവിൻ എന്ന യുവാവിനെ കാമുകിയുടെ പിതാവും സഹോദരനും കൊലപ്പെടുത്തിയ സംഭവത്തിൽ സാക്ഷി വിസ്താരം ഇന്നും തുടരും. പ്രതികളെ പോലീസ് പരിശോധിക്കുന്നത് കണ്ട വാഹന ഡ്രൈവര്‍ റെജി, കെവിന്റെ പിതാവ് ജോസഫ് എന്നിവരെയാണ് ഇന്ന് വിസ്തരിക്കുക.

പ്രതികള്‍ താമസിച്ച ഗാന്ധിനഗറിലെ ലോഡ്ജിന്റെ ഉടമ അനില്‍കുമാറിന്റെ വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. പതിനാല് പ്രതികളെയും അനില്‍ കുമാര്‍ തിരിച്ചറിഞ്ഞു. മുഖ്യ സാക്ഷി അനീഷിന്റെ അയല്‍വാസി പി.സി ജോസഫിന്റെ വിസ്താരവും പൂര്‍ത്തിയായി. ഇരുപത്തിയാറാം സാക്ഷി ലിജോ, കെവിന്‍ കൊല്ലപ്പെട്ട വിവരം ഷാനു ചാക്കോ വിളിച്ച് അറിയിച്ചിരുന്നതായി കഴിഞ്ഞ ദിവസം മൊഴിനല്‍കിയിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close