News

സമ്മര്‍ സ്‌പെഷ്യല്‍ മൂന്നാര്‍ 1 ഡേടൂര്‍ പാക്കേജ്

എറണാകുളം: മൂന്നാറിന്റെ സുന്ദരകാഴ്ചകള്‍ ആസ്വദിക്കാനായി എറണാകുളം ഡിടിപിസിയും കേരളാ സിറ്റി ടൂറും സംയുക്തമായി അവതരിപ്പിക്കുന്ന സമ്മര്‍ സ്‌പെഷ്യല്‍ മൂന്നാര്‍ 1 ഡേ പാക്കേജിന് അവസരമൊരുക്കുന്നു. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലമേടുകളും മഞ്ഞുപുതച്ച വഴികളിലൂടെയും ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ അനുഭൂതി പകര്‍ന്നുകൊണ്ട് നീങ്ങുന്ന ഈ യാത്രയില്‍ വാളറ, ചിയാപാറ വാട്ടര്‍ഫാള്‍സ്, ഫോട്ടോപോയിന്റ്‌സ്, രാജമലയിലുള്ള ഇരവികുളം നാഷണല്‍ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു.

സമ്മര്‍ സ്‌പെഷ്യല്‍ മൂന്നാര്‍ – രാജമല ഇരവികുളം പാക്കേജിനു ഭക്ഷണവും മറ്റു ചിലവുകളും സഹിതം ഒരാള്‍ക്ക് 1299 (GST ചാര്‍ജ് Extra) രൂപയാണ് ചാര്‍ജ് ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളിലൂടെ ലഭ്യമാണ്.

മറ്റു പാക്കേജുകളില്‍ പ്രധാനപ്പെട്ടവ : ഭൂതത്താന്‍കെട്ട് – തട്ടേക്കാട് ബോട്ടിംഗ് അടക്കം, ആലപ്പുഴ, അതിരപ്പിള്ളി – മലക്കപ്പാറ – അപ്പര്‍ ഷോളയാര്‍ ഡാം, പില്‍ഗ്രിമേജ് പാക്കേജസ്, മറ്റു 2 ഡേ പാക്കേജുകള്‍.

ഗ്രൂപ്പായി ബുക്ക് ചെയ്യുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണമുള്ള പിക്കപ്പ് പോയിന്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യവും മറ്റെല്ലാ പാക്കേജുകളിതുപോലെ ഇതിലും ലഭ്യമാണ്. ഇതുകൂടാതെ ഗ്രുപ്പുകള്‍ക്കും, ഫാമിലിക്കുമായി വൈവിധ്യമാര്‍ന്ന മറ്റു പാക്കേജുകളും യാത്രികരുടെ ആവശ്യപ്രകാരം ലഭ്യമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ എറണാകുളം ഡിടിപിസി ഓഫീസിലോ ബന്ധപ്പെടുക..

വെബ്‌സൈറ്റ്: www.keralacitytour.com
ലാന്‍ഡ് ലൈന്‍ നമ്പര്‍: 0484 236 7334
ഫോണ്‍: +91 8893 99 8888, +91 8893 85 8888.

shortlink

Related Articles

Post Your Comments

Related Articles


Back to top button