CinemaNewsEntertainment

‘അനുഗ്രഹീതന്‍ ആന്റണി’; ചിത്രീകരണം പുരോഗമിക്കുന്നു

 

സണ്ണി വെയിന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. 96 എന്ന തമിഴ് ചിത്രത്തിലെ കുട്ടി ജാനുവായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗൗരി ജി കിഷന്‍ നായികയായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഗ്രാമീണതയും നാട്ടിന്‍പുറ കാഴ്ചകളുമായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം പ്രിന്‍സ് ജോയി നിര്‍വഹിക്കുന്നു. റേറ്റ് കോണ്‍ സിനിമാസിന്റെ ബാനറില്‍ തുഷാര്‍ എസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തനി നാട്ടിന്‍ പുറത്ത്കാരനായാണ് സണ്ണി വെയിന്‍ ചിത്രത്തിലെത്തുന്നത്. നവീന്‍ ടി മണിലാലാണ് ചിത്രത്തിന് കഥയൊരുക്കിയത്.

അനുഗ്രഹീതന്‍ ആന്റണിയുടെ ഛായാഗ്രഹണം സെല്‍വകുമാര്‍ എസ് നിര്‍വഹിക്കുന്നു. അര്‍ജുന്‍ ബെന്‍ ആണ് എഡിറ്റര്‍. മനു മഞ്ചിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകരുന്നു. കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂഡ്, വസ്ത്രാലങ്കാരം ഹീരാ റാണി. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ അനില്‍ മാത്യു.

shortlink

Related Articles

Post Your Comments


Back to top button