Latest NewsElection NewsKerala

ഭാര്യയ്ക്ക് രണ്ട് ഐഡി കാര്‍ഡ്: അരവിന്ദ് കെജരിവാളിനെതിരെ ബിജെപിയുടെ പരാതി

അരവിന്ദ് കെജിവാള്‍ നിരന്തര കുറ്റവാളിയാണ്

ന്യൂഡല്‍ഹി: ഡല്‍ഹി മഉഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ബിജെപി. കെജരിവാളിന്റെ ഭാര്യ സുനിതയ്ക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ബിജെപി് ആരോപിച്ചു. ഇതുസംബന്ധിച്ച് ഡല്‍ഹി ബിജെപി വക്താവ് ഹാരിഷ് ഖുറാന ജില്ലാ കോടതിയില്‍ പരാതി നല്‍കി.

ഗാസിയാബാദ്, ചാന്ദ്നി ചൗക്ക് എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലാണ് സുനിത കേജെരിവാളിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്നും ഇരു മണ്ഡലങ്ങളിലും വോട്ടര്‍ പട്ടികയില്‍ സുനിതയുടെ പേരുണ്ടെന്നും ബിജെപി പരാതിയില്‍ ആരോപിച്ചു. അരവിന്ദ് കെജിവാള്‍ നിരന്തര കുറ്റവാളിയാണ്. പടിഞ്ഞാറെ ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിനെതിരെ കുറ്റം ആരോപിക്കുന്നതിനു മുമ്പ് ഭാര്യയുടെ ഇരട്ട വോട്ടിനെക്കുറിച്ച് ചിന്തിക്കണമായിരുന്നുവെന്നും ബിജപി പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥിയായ ഗൗതം ഗംഭീറിന് ഒന്നിലധികം രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് കാണിച്ച് എഎപി സ്ഥാനാര്‍ത്ഥി ആതിഷ് മര്‍ലെന ജില്ലാ കോടതിയില്‍ പരാതി നല്‍കിയിരുന്നു. തെക്കന്‍ ഡല്‍ഹിയിലെ എഎപി സ്ഥാനാര്‍ത്ഥിയാണ് മര്‍ലെന.

Tags

Post Your Comments


Back to top button
Close
Close