Latest NewsKerala

ഹെൽമറ്റ് ധരിക്കാത്തതിന് കാറിൽ യാത്ര ചെയ്‌ത കുടുംബത്തിന് പെറ്റിയടിച്ച് പൊലീസ്

ഹെല്‍മറ്റ് ധരിക്കാഞ്ഞതിന് കാര്‍ യാത്രികനെ കൊണ്ട് പിഴയടപ്പിച്ച് പൊലീസ്. കേരളാ പോലീസിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി എന്ന തുടക്കത്തോടെയാണ് ഇൗ വിവരം ഗോപകുമാർ എന്നയാളാണ് ഫേസ്ബുക്കിൽ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഓടിച്ചിരുന്ന വാഹനത്തിന്റെയും ഹെല്‍മറ്റില്ലാത്തതിന് നൂറു രൂപ പിഴയടച്ച രസീതിന്റെയും ചിത്രങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ഇദ്ദേഹം ചേര്‍ത്തിട്ടുണ്ട്. അതേസമയം എഴുതിയപ്പോൾ പറ്റിയ പിശകാകാം എന്നാണ് ചിലർ വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കേരളാപോലീസിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി. ശാസ്താംകോട്ട ചവറ റൂട്ടിൽ കൊച്ചാഞ്ഞിലിമൂടിന് കിഴക്കുവശം KL-61-D-8000 NEXON കാറിൽ പോയ എന്നെയും ഫാമിലിയെയും ഹെൽമെറ്റ്‌ വയ്ക്കാതിരുന്നതിനു പോലീസ് പിടിച്ചു പെറ്റി അടിച്ചു. കാലം പോയ പോക്കേ? പോലീസ് ചെക്കിങ് വെറും ഫൈൻ അടിക്കൽ മാത്രമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button