Latest NewsKerala

കള്ളില്‍ അടങ്ങിയിരിക്കുന്നത് നിരോധിത മയക്കുമരുന്ന്; ഈ ഷാപ്പുകള്‍ക്ക് പിടിവീഴും

പത്തനംതിട്ട: കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മൂന്ന് ഷാപ്പുകള്‍ അടച്ച് പൂട്ടാന്‍ എക്‌സൈസ് വകുപ്പ് നിര്‍ദ്ദേശം. പത്തനംതിട്ട റേഞ്ചിലെ ടി എസ് 16 പരിയാരം, ടി എസ് 12 തറയില്‍ മുക്ക്, കോന്നി റേഞ്ചില്‍ ടി എസ് ഏഴ് പൂങ്കാവ് എന്നീ ഷാപ്പുകള്‍ക്കാണ് പൂട്ടാനാണ് മിര്‍ദേശിച്ചിരിക്കുന്നത്. കനാബിനോയ്ഡ് എന്ന നിരോധിത മയക്കുമരുന്നിന്റെ സാന്നിധ്യമായിരുന്നു ഈ ഷാപ്പുകളിലെ കള്ളില്‍ കണ്ടെത്തിയത്.

ഷാപ്പുകളുടെ ഉടമകളായ കുമ്പഴ ആലുനില്‍ക്കുന്നതില്‍ കുഞ്ഞുമോന്‍, കോഴഞ്ചേരി മെഴുവേലി അജിഭവനത്തില്‍ എ.ജെ.അജി, പീരുമേട് കൊക്കയാര്‍ കാക്കനാട് വീട്ടില്‍ റെജി ജോര്‍ജ്, മാനേജര്‍മാരായ ഇലന്തൂര്‍ കിഴക്കേതില്‍ അനിലാല്‍, കൊല്ലം തൃക്കടവൂര്‍ ഇടവിനാട്ട് ചന്ദ്രന്‍, കോന്നി മങ്ങാരം വെളിയത്ത് മേലേതില്‍ രാജുക്കുട്ടന്‍ എന്നിവര്‍ക്കെതിരേ എക്‌സൈസ് കേസെടുത്തു. ജില്ലയിലെ മറ്റ് കള്ളുഷാപ്പുകളിലും ഇതുസംബന്ധിച്ച പരിശോധന നടന്നുവരികയാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ജി മുരളീധരന്‍ നായര്‍ പറഞ്ഞു. ഷാപ്പുകളില്‍ നിന്ന് എടുത്ത കള്ളിന്റെ സാമ്പിളുകള്‍ തിരുവനന്തപുരം ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയിലേക്ക് രാസ പരിശോധനയ്ക്കായി അയച്ചിരുന്നു. ഈ പരിശോധനയിലാണ് കള്ളില്‍ കഞ്ചാവ് കലര്‍ത്തിയതായി തെളിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button