Latest NewsIndia

സ്വന്തം മണ്ഡലത്തിലെ സംഘര്‍ഷം അറിയാതെ പോയത് എഴുന്നേൽക്കാൻ വൈകിയതിനാലാണെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി

കൊൽക്കത്ത: തിരഞ്ഞെടുപ്പ് ദിവസം സ്വന്തം മണ്ഡലത്തിലുണ്ടായ സംഘര്‍ഷം അറിയാതെ പോയത് എഴുന്നേല്‍ക്കാന്‍ വൈകിയത് കൊണ്ടാണെന്ന് വ്യക്തമാക്കി നടിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയുമായ മുണ്‍മൂണ്‍സെന്‍. അവര്‍ എനിക്ക് ബെഡ് ടീ വളരെ വൈകിയാണ് കൊണ്ടുവന്ന് തന്നത്.അതിനാല്‍ ഞാന്‍ എഴുന്നേല്‍ക്കാന്‍ വൈകി. അല്ലാതെ ഞാനെന്ത് പറയാനാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിപടിയായി അവർ പറയുകയുണ്ടായി.

തെരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ രാവിലെയാണ് ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തില്‍ സംഘര്‍ഷമുണ്ടായത്. ഇവിടെ ബിജെപിയുടെ ബാബുല്‍ സുപ്രിയോ ആണ് മുണ്‍മൂണ്‍സെന്നിന്റെ എതിരാളി. സിറ്റിങ് എംപി കൂടിയായ സുപ്രിയോയുടെ കാര്‍ ആള്‍ക്കൂട്ടം ആക്രമിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button