Latest NewsIndia

രാഹുല്‍ ഗാന്ധി എല്ലാ വേനല്‍ക്കാലത്തും എവിടെ പോകുന്നുവെന്ന് സോണിയ ഗാന്ധിയ്ക്ക് പോലും അറിയില്ല:അമിത് ഷാ

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി എല്ലാ വേനല്‍ക്കാലത്ത് അവധിയെടുത്ത് രാജ്യത്തിന് പുറത്തുപോകും എന്നാല്‍ സോണിയയ്ക്ക് പോലും രാഹുലിനെ കണ്ടെത്താന്‍ കഴിയാറില്ലെന്ന് ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷാ.

രാഹുല്‍ ഗാന്ധി എവിടെയാണ് പോകുന്നതെന്നോ എന്തിനാണ് പോകുന്നതെന്നോ സോണിയാഗാന്ധിക്കു പോലും അറിവുള്ള കാര്യമല്ലെന്നും 20 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോഡി അവധി എടുക്കാതെ ജോലി ചെയ്യുകയാണെന്നും അമിത്ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗര്‍ ജില്ലയിലെ ചിത്രകൂടത്തില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഉത്തര്‍ പ്രദേശിലെ എസ്പി-ബിഎസ്പി മഹാഗദ്ബന്ധനെ മഹാവ്യാജന്മാര്‍ എന്ന് പരാമര്‍ശിച്ച അമിത്ഷാ. ഈ മഹാവ്യാജന്മാര്‍ക്ക് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനായിട്ടില്ല. ഇവര്‍ക്ക് യാതൊരു ഫലവും ഇവിടെ ഉണ്ടാക്കാനും കഴിയില്ല. രാഹുലാണ് ഈ മായിക സംഘത്തിന്റെ നേതാവെന്നും ആരോപിച്ചു.

രാജ്യത്തെ ജനങ്ങള്‍ ഒരു തവണ എല്ലാവരും നരേന്ദ്രമോഡിക്ക് അവസരം നല്‍കി. അത് അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചു. പാവങ്ങള്‍ക്കായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബിജെപി പരിപാടികളില്‍ ഉയരുന്ന മോഡി…മോഡി വിളികള്‍ ഒരു മുദ്രാവാക്യം അല്ലെന്നും അത് രാജ്യത്തെ ജനങ്ങളുടെ അനുഗ്രഹമാണെന്നും ബിജെപി ദേശീയാദ്ധ്യക്ഷന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button