KeralaLatest News

കള്ളവോട്ട് ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് എംഎല്‍എ

കാസര്‍കോട്: തന്റെ മകന്റെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്ന സംഭവത്തില്‍ പ്രതികരിച്ച് ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍. കള്ളവോട്ട് ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് എംഎല്‍എ പറഞ്ഞു.

കെ.കുഞ്ഞിരാമന്‍ എംഎല്‍എയുടെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു.  കുഞ്ഞിരാമന്റെ മകന്റെ പേരില്‍ മറ്റൊരോ കള്ളവോട്ട് ചെയതുവെന്ന് യുഡിഎഫ് പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന മകന്‍ വോട്ടെടുപ്പ് ദിവസം നാട്ടില്‍ ഉണ്ടായിരുന്നില്ലെന്നും യുഡിഎഫ് പറയുന്നു.

ക​ള്ള​വോ​ട്ട് ന​ട​ന്നെ​ന്ന പ​രാ​തി​യി​ല്‍ വി​ട്ടു വീ​ഴ്ച​യി​ല്ലെ​ന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം ലീഗ് ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്ന പ​രാ​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടുണ്ട്. പോ​ലീ​സി​ലെ പോ​സ്റ്റ​ല്‍ വോ​ട്ട് സം​ബ​ന്ധി​ച്ച ആ​രോ​പ​ണം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടില്ല. പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗി​ന്‍റെ കാ​ര്യ​ങ്ങ​ള്‍​ക്ക് ജി​ല്ലാ​ത​ല​ത്തി​ല്‍ ഓ​രോ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​രാ​ണ് പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ ശേ​ഖ​രി​ക്കേ​ണ്ട​തെ​ന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button