KeralaLatest NewsElection News

‘തെറ്റായ വോട്ടുകൾ നിങ്ങളുടെ മക്കളെ ചായക്കടക്കാരനാക്കിയേക്കും’-നവ്ജ്യോത് സിങ് സിദ്ധ്‌

ന്യൂഡൽഹി: ബി.ജെ.പി യെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിക്കുന്ന നേതാവാണ് പഞ്ചാബിലെ കോൺഗ്രസ്സ് നേതാവ് നവ്ജ്യോത് സിങ് സിദ്ധ്‌.’തെറ്റായ വോട്ടുകൾ നിങ്ങളുടെ മക്കളെ ചായക്കടക്കാരനാക്കിയേക്കും’ എന്ന വിവാദ പ്രസ്താവനയുമായാണ് മോദിയെ പരോക്ഷമായി വിമർശിച്ചു കൊണ്ട് നവ്ജ്യോത് സിങ് സിദ്ധ്‌ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് .

പൊതുജനങ്ങൾക്കായുള്ള മുൻകരുതൽ എന്ന രീതിയിലാണ് ഒരു ലോക്കൽബ്ലോഗിങ് സൈറ്റിൽ അദ്ദേഹം അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.’ഒരു തെറ്റായ വോട്ട് പോലും നിങ്ങളുടെ മക്കളെ ചായക്കടക്കാരനും പക്കോഡ വില്പനക്കാരനും കാവൽക്കാരനുമാക്കിയേക്കാം സർവസജ്ജമായി തടയുകയാണ് അഴിച്ചുപണിയെക്കാളും നല്ലത്’- എന്ന് അദ്ദേഹം പറയുന്നു .

നവ്ജ്യോത് സിങ് സൂചിപ്പിച്ച മൂന്ന് ജോലികളും ഏതെങ്കിലും വിധത്തിൽ പ്രധാനമന്ത്രിയുമായി ബന്ധപ്പെരിക്കുന്നു എന്നതാണ് ബി.ജെ.പി യെ ചൊടിപ്പിക്കുന്ന വിഷയം.സിദ്ധുവിന്റെ പരാമർശം കോൺഗ്രസിന്റെ സാധാരണക്കാരോടുള്ള നിലപാടുകളും ഇത്തരം ജോലി ചെയ്യുന്നവരെ അവഹേളിക്കലുമാണെന്ന് ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button