Latest NewsUAE

ഡെലിവറി ബോയിയെ കത്തിമുനയിൽ നിർത്തി കൊള്ളയടിച്ച യുവതിക്ക് സംഭവിച്ചത്

യുഎഇ: യുഎഇയിൽ ഡെലിവറി ബോയിയെ കത്തിമുനയിൽ നിർത്തി കൊള്ളയടിച്ച യുവതി വിചാരണ നേരിടുന്നു. മറ്റൊരു സ്ത്രീയുടെ കൂടി സഹായത്തോടെയാണ് ഇവർ കൃത്യം നടത്തിയത്. യുവതി ഓർഡർ ചെയ്ത ഭക്ഷണം കൊണ്ട് നൽകാനായി എത്തിയതായിരുന്നു യുവാവ്. വീട്ടിൽ എത്തിയ തന്നെ കണ്ടതും യുവതി വീടിനകത്തേയ്ക്ക് പോയി. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതോടെ ബെൽ അടിച്ചു. തുടർന്ന് വീടിന്റെ ഡോർ തുറന്ന് ഒരു കൂട്ടം പെൺകുട്ടികൾ ഇയാളെ വീടിനകത്തേയ്ക്ക് ബലമായി പിടിച്ചുകൊണ്ടുപോയി.

ഇതിനു ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന ഫോണും പണവുമെല്ലാം ഇവർ പിടിച്ചെടുത്തു. ഇവരിൽ ഇന്ന് രക്ഷപ്പെട്ട് മടങ്ങുംവഴിയാണ് യുവാവ് ഷാർജ പോലീസിൽ പരാതി നൽകിയത്. തുടർന്ന് യുവതിയെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് കവർന്ന പണവും ഫോണും തിരിച്ചു നൽകാമെന്ന് യുവതി പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button