Life Style

കട്ടൻ ചായ തരും ആരോ​ഗ്യം; ദിനവും കുടിച്ചാൽ നേട്ടം പലത്

ചായയിലടങ്ങിയ പോളിഫിനോള്‍, കാറ്റക്കിന്‍ തുടങ്ങിയ ആന്റി ഓക്‌സിഡന്റ്‌സ് അര്‍ബുദത്തെ തടയുന്നതാണ്

ദിനവും കട്ടൻ കുടിച്ച് നേടാം ആരോ​ഗ്യം, കട്ടന്‍ചായ കുടിക്കുന്നത് ചിലരുടെ ശീലമാണ്. അത് ആരോഗ്യത്തിന് നല്ലതോ അതോ ഹാനികരമോ എന്നറിയാം. കട്ടന്‍ചായ ശീലമാക്കുന്നത് വളരെ ഫലപ്രദമെന്ന് പഠനങ്ങള്‍ വ്യകതമാക്കുന്നുണ്ട്. മാത്രമല്ല, കട്ടന്‍ ചായയില്‍ കാണപ്പെടുന്ന ഫ്ളേവനോയിഡ് പോലുള്ള ആന്റിഓക്സിഡന്റുകള്‍ രക്തയോട്ടത്തിനുണ്ടാകുന്ന തടസങ്ങള്‍ ഒഴിവാക്കുമെന്നും വ്യക്തമാക്കുന്നു.

നമ്മൾ ദിവസേന കട്ടൻ ചായ കുടിച്ചാൽ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, ഉന്‍മേഷവും ഊര്‍ജവും പകരുന്നു എന്നറിയുന്നു. മാത്രമല്ല, ഹൃദയധമനികളുടെ കേടുപാടുകള്‍ കുറയ്ക്കാനും ഇതു സഹായിക്കുന്നു. പല്ലില്‍ പോടുകള്‍ ഉണ്ടാകുന്നതും ദ്രവിക്കുന്നതും തടയുന്നു. കൂടാതെ പുറമെ, ദിവസവും ചായ കുടിക്കുന്നതുമൂലം ദഹനവ്യവസ്ഥ ആരോഗ്യമുള്ളതാകുന്നു. കൂടാതെ, ആസ്തമ രോഗികളുടെ ശ്വാസംമുട്ട്, ചുമ, വലിവ് തുടങ്ങിയവയ്ക്ക് ആശ്വാസം ലഭിക്കുന്നു. മാത്രമല്ല, ചായയിലടങ്ങിയ പോളിഫിനോള്‍, കാറ്റക്കിന്‍ തുടങ്ങിയ ആന്റി ഓക്‌സിഡന്റ്‌സ് അര്‍ബുദത്തെ തടയുന്നതാണ്.

കൂടാതെ സ്ത്രീകളില്‍ സ്തനാര്‍ബുദവും ഓവറിയന്‍ കാന്‍സറും വരുന്നതിനെ കട്ടന്‍ചായ പ്രതിരോധിക്കുന്നു. കൂടാതെ, കോശങ്ങള്‍ക്കും ഡിഎന്‍എയ്ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കാന്‍ കഴിയുന്നു എന്നതിനുപുറെമ, ശരീരത്തിന് ഉന്‍മേഷവും ഊര്‍ജവും കട്ടന്‍ചായ നല്‍കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button