Nattuvartha

ഇ​ടു​ക്കി ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് ഒഴിവ്; പി​എ​സ് സി​ക്ക് റി​പ്പോ​ർ​ട്ടു​ചെ​യ്യു​ന്നി​ല്ലെ​ന്ന പരാതി രൂക്ഷം

23 ഒ​ഴി​വു​ക​ൾ ഉ​ണ്ടെ​ന്നി​രി​ക്കെ ഒ​രു ഒ​ഴി​വു​പോ​ലും പു​തു​താ​യി പി​എ​സ് സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഇ​ടു​ക്കി ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് ക്ല​ർ​ക്ക്/​കാ​ഷ്യ​ർ റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

ക​ട്ട​പ്പ​ന: ബാ​ങ്ക് ഒഴിവ് , ഇ​ടു​ക്കി ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ഒ​ഴി​വു​ക​ൾ പി​എ​സ് സി​ക്ക് റി​പ്പോ​ർ​ട്ടു​ചെ​യ്യു​ന്നി​ല്ലെ​ന്ന് പ​രാ​തി. ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ക്ല​ർ​ക്ക്/​കാ​ഷ്യ​ർ ത​സ്തി​ക​യി​ലേ​ക്ക് 2017 ജ​നു​വ​രി​യി​ൽ പി​എ​സ് സി ​പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് വെ​ട്ടി​ലാ​യ​ത്.

കൂടാതെ ഇ​ടു​ക്കി ഉ​ൾ​പ്പെ​ടെ എ​ല്ലാ ജി​ല്ലാ ബാ​ങ്കു​ക​ളും റീ – ​ക്ലാ​സി​ഫി​ക്കേ​ഷ​ൻ ന​ട​ത്തി​യി​രു​ന്നു.പു​തു​ക്കി​യ ക്ലാ​സി​ഫി​ക്കേ​ഷ​ൻ പ്ര​കാ​രം ഇ​ടു​ക്കി ജി​ല്ലാ ബാ​ങ്കി​ൽ ക്ലാ​ർ​ക്ക് ത​സ്തി​ക​യി​ൽ​മാ​ത്രം ഏ​ഴു പു​തി​യ ത​സ്തി​ക​യും 12 പ്ര​മോ​ഷ​ൻ ത​സ്തി​ക​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ബാങ്കിൽ നാ​ലു റി​ട്ട​യ​ർ​മെ​ന്‍റ് വേ​ക്ക​ൻ​സി​ക​ളും നി​ല​വി​ലു​ണ്ട്.ആ​കെ 23 ഒ​ഴി​വു​ക​ൾ ഉ​ണ്ടെ​ന്നി​രി​ക്കെ ഒ​രു ഒ​ഴി​വു​പോ​ലും പു​തു​താ​യി പി​എ​സ് സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഇ​ടു​ക്കി ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് ക്ല​ർ​ക്ക്/​കാ​ഷ്യ​ർ റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button