Nattuvartha

മെമ്മറി കാർഡ് തിരികെ നൽകാത്തതിൽ യുവാവിനെ കൊലപ്പെടുത്തി; പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും പി​ഴ​യും

പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ

തൃ​ശൂ​ർ: മൊ​ബൈ​ൽ ഫോ​ണി​ന്‍റെ മെ​മ്മ​റി കാ​ർ​ഡ് മടക്കാത്തതിലുള്ള വി​രോ​ധ​ത്തി​ൽ സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പൂങ്കു​ന്നം എ​കെ​ജി ന​ഗ​ർ തോ​പ്പും​പ​റ​ന്പി​ൽ വീ​ട്ടി​ൽ ശ്രീ​കു​മാ​റി​നെ​യാ​ണ് തൃ​ശൂ​ർ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി നി​സാ​ർ അ​ഹ​മ്മ​ദ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റുമാ​സം അ​ധി​ക ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

അ​യ​ൽ​വാ​സി കൂ​ടി​യാ​യ വ​യ​ൽ​പ്പാ​ടി അ​ഭി​ലാ​ഷി(19)​നെ 2011 ഏ​പ്രി​ലി​ലാ​ണ് പ്ര​തി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. നി​യ​മ​സ​ഭാ​ തെ​രഞ്ഞെ​ടു​പ്പു ദി​വ​സ​മാ​യി​രു​ന്നു കൊ​ല​പാ​ത​കം. ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട അ​ഭി​ലാ​ഷ്. പ്ര​തി ശ്രീ​കു​മാ​ർ ത​ന്‍റെ മൊ​ബൈ​ൽ മെ​മ്മ​റി കാ​ർ​ഡ് അ​ഭി​ലാ​ഷി​നു ന​ല്കിയി​രു​ന്നു. സം​ഭ​വ​ദി​വ​സം എ​കെ​ജി ന​ഗ​ർ പ​ബ്ലി​ക് റോ​ഡി​ലൂ​ടെ സൈ​ക്കി​ളി​ൽ വ​രി​ക​യാ​യി​രു​ന്ന അ​ഭി​ലാ​ഷി​നോ​ട് റോ​ഡ​രി​കി​ൽ നി​ന്നി​രു​ന്ന ശ്രീ​കു​മാ​ർ മെ​മ്മ​റി കാ​ർ​ഡ് തിരികെ ആ​വ​ശ്യ​പ്പെ​ടു​ക​യും മടക്കി ന​ൽ​കാ​ത്ത​തി​നെ​ച്ചൊല്ലി ഇ​രു​വ​രും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും കയ്യേറ്റം ഉ​ണ്ടാ​വു​ക​യും ചെ​യ്തു. തുടർന്ന് ശ്രീ​കു​മാ​ർ അ​ര​യി​ൽ​നി​ന്നു ക​ത്തി​യെ​ടു​ത്ത് അ​ഭി​ലാ​ഷി​നെ നെ​ഞ്ചി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എത്തിച്ചെങ്കിലും അഭിലാഷിന്റെ മരണം സംഭവിച്ചിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button