Latest NewsIndia

എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിച്ചില്ല : 19 കാരന്‍ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ജെഇഇ (ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) പരീക്ഷയില്‍
എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിച്ചില്ല , 19 കാരന്‍ ആത്മഹത്യ ചെയ്തു . സ്വയം വെടിയുതിര്‍ത്തായിരുന്നു ആത്മഹത്യ. പിതാവിന്റെ തോക്കെടുത്താണ് 19കാരന്‍ വെടിയുതിര്‍ത്തത്. പരീക്ഷയില്‍ വിജയം കൈവരിക്കാന്‍ സാധിക്കാത്തതിലുള്ള വിഷമമാണ് ജീവിതം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

വിരമിച്ച സൈനികനാണ് കുട്ടിയുടെ പിതാവ്. ഇയാള്‍ ഇപ്പോള്‍ സ്വകാര്യ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയാണ്. പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന തക്കം നോക്കി തോക്കെടുത്ത് മകന്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. പരീക്ഷ പാസാകുമോ എന്ന കാര്യത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു കുട്ടി. ഇതോടൊപ്പം മൊബൈല്‍ ഫോണില്‍ അധിക സമയം ചെലവഴിക്കുന്നു എന്ന് പറഞ്ഞ് പിതാവ് കുട്ടിയെ ശകാരിക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ദേശീയ തലത്തില്‍ നടക്കുന്ന ജെഇഇ പരീക്ഷ രാജ്യത്തെ എന്‍ഐടി, ഐഐടി സ്ഥാപനങ്ങളിലേക്ക് നേരിട്ടുള്ള പ്രവേശന പരീക്ഷകളില്‍ ഒന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button