CinemaNewsEntertainment

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ഏഴാമത്തെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

 

കൊച്ചി: യുവതാരങ്ങളില്‍ ശ്രദ്ധേയരായ രാഹുല്‍ മാധവ്, ബാല, അഷ്‌കര്‍ സൗദാന്‍, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിച്ചു. കലാമൂല്യവും ജനപ്രിയവുമായ സിനിമകള്‍ നിര്‍മ്മിക്കുന്ന ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ഏഴാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ടൈറ്റില്‍ ആയിട്ടില്ല.

വന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം പാലക്കാടും സമീപ പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. വ്യത്യസ്തമായ സൗഹൃദത്തിന്റെ കഥയാണ് സിനിമ പറയുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പ്രണയം, കോമഡി, ആക്ഷന്‍ എന്നിവയ്ക്ക് ഏറെ പ്രാധാന്യമുള്ള സിനിമ വളരെ രസകരമായി കഥ പറഞ്ഞുപോകുന്ന പുതുമയുള്ള ചിത്രം കൂടിയാണ്. പാലക്കാടിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഒട്ടേറെ പുതുമയുള്ള ചിത്രം സസ്‌പെന്‍സ് നിറഞ്ഞത് കൂടിയായതിനാല്‍ കഥാ പശ്ചാത്തലം വെളിപ്പെടുത്താനാവില്ലെന്ന് സംവിധായകന്‍ ദിലീപ് നാരായണന്‍ പറഞ്ഞു. കുടുംബ പ്രേക്ഷകര്‍ക്കും യൂത്തിനും ഏറെ ഇഷ്ടപ്പെടുന്ന സിനിമയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button