Latest NewsElection NewsIndia

ആന്ധ്രപ്രദേശിലെ അഞ്ച് ബൂത്തുകളിൽ റീപോളിങിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ

അമരാവതി : തിരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിലെ അഞ്ച് ബൂത്തുകളിൽ തിരിമറി കണ്ടെത്തിയതിനെത്തുടർന്ന് റീപോളിങിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ .മെയ് ആറിനാണ് ഗുണ്ടൂർ, പ്രകാശം, നെല്ലൂർ ജില്ലകളിലെ ബൂത്തുകളിൽ റീ പോളിങ് നടത്തുക.ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം മെയ് 1 ന് തന്നെ കമ്മീഷൻ പുറത്തിറക്കിയിരുന്നു.

തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ 11ന് പ്രദേശങ്ങളിൽ നടന്ന അക്രമ സംഭവങ്ങളും വോട്ടിങ് മെഷീനിലെ തകരാറുകളും മറ്റു സാഹചര്യങ്ങളും വോട്ടർമാർക്ക് ന്യായപൂർവം വോട്ട് ചെയ്യാനുള്ള അന്തരീക്ഷം നൽകിയില്ലെന്ന് മൂന്നു ജില്ലകളിെലയും കലക്ടർമാർ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു.ഈ റിപ്പോർട്ട് പ്രകാരമാണ് കമ്മീഷന്റെ നടപടി.

Tags

Post Your Comments


Back to top button
Close
Close