Latest NewsUAE

ഇനി സ്ത്രീകള്‍ക്കെതിരെ ഒരു നോട്ടം മതി നിങ്ങള്‍ അഴിക്കുള്ളലാകാന്‍

യുഎഇയിലെ ശിക്ഷാ നിയമം 359-ാം വകുപ്പ് അനുസരിച്ച് ഒരാള്‍ക്ക് പരമാവധി ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ 10,000 ദിര്‍ഹം വീതം പിഴയോ ലഭിക്കാവുന്ന കുറ്റമാണ്

ദുബായ്: സ്ത്രീകള്‍ക്ക് അസ്വസ്തത ഉണ്ടാക്കുന്ന തരത്തില്‍ അവരെ നോക്കുകയോ, പരിഹസിക്കുകയോ, ചൂളം വിളിക്കുകയോ ചെയ്താല്‍ നിങ്ങള്‍ ജയിലിലാകും.

ബീച്ച് റോഡുകളില്‍ ഇത്തരത്തില്‍ സ്ത്രീകളെ ശല്യം ചെയ്ത 19 പേരെ അറസ്റ്റ് ചെയ്തതായി ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. ബീച്ചുകളും റോഡുകളും അടങ്ങുന്ന സ്ത്രീകളെ ദുരിതമനുഭവിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 19 പേരെ അറസ്റ്റു ചെയ്തതായി ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പതിനൊന്ന് പേരെ ജുമൈറയില്‍ നിന്ന് പതിനൊന്ന്, അല്‍ മംസാറില്‍ നിന്നും അഞ്ച് പേര്‍ രണ്ടു പേരെ അല്‍ ഖനവേജ് റോഡില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

ലൈംഗികപരമായ അഭിപ്രായപ്രകടനങ്ങളും, ചൂളംവിളികളും നോട്ടങ്ങളും സ്ത്രീകള്‍ ലൈംഗികമായി ദ്രോഹങ്ങള്‍ നേരിടുന്ന പ്രവൃത്തികളാണ്. സ്്ത്രീകളെ നോക്കി കണ്ണിറുക്കുക, ഫ്‌ളയിംഗ് കിസ് നല്‍കുക, കമന്റടിക്കുക എന്നവ ദുബായിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലെംഗികാതിക്രമങ്ങളാണ്.

എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതത്വം, സംരക്ഷണം എന്നീ അവകാശങ്ങള്‍ ഉണ്ടെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലേം അല്‍ ജലാഫ് പറഞ്ഞു. അതേസമയം ഇത്തരത്തിലു് കുറ്റകൃത്യങ്ങള്‍ യു.എ.ഇയുടെ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൊതു സ്ഥലങ്ങളിലോ മറ്റിടങ്ങളിലോ വച്ച് സ്ത്രീകളെ ആംഗ്യത്തിലൂടെയോ സംസാരത്തിലൂടെയോ ശല്യപ്പെടുത്തുന്നവര്‍ക്ക്  യുഎഇയിലെ ശിക്ഷാ നിയമം 359-ാം വകുപ്പ് അനുസരിച്ച് ഒരാള്‍ക്ക് പരമാവധി ഒരു വര്‍ഷം തടവോ അല്ലെങ്കില്‍ 10,000 ദിര്‍ഹം വീതം പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button