Latest NewsIndiaInternational

മസൂദിനെ ആഗോള ഭീകരനാക്കുന്നതിന് മടിച്ച ചൈനക്കെതിരെ ഇന്ത്യ നടത്തിയ നീക്കങ്ങൾ ഇങ്ങനെ

പാര്‍ലമെന്റ് മുതല്‍ പുല്‍വാമവരെ കേട്ട പേര് ഇനി ആഗോള ഭീകരരുടെ പട്ടികയിലാണ്.

ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തോളമായി ഇന്ത്യനടത്തിയ നയതന്ത്ര നീക്കങ്ങളുടെ വിജയമാണ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിലൂടെ സാധ്യമാകുന്നത്. ഇയാളെ കരിമ്പട്ടികയില്‍പെടുത്താനും ആഗോളതലത്തില്‍ ഉപരോധം പ്രഖ്യാപിക്കാനുമായി ഇന്ത്യ നടത്തിയ ശ്രമങ്ങളെ ചൈന നാലുതവണയാണ് തടഞ്ഞത്. മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഈ ആവശ്യം ഇന്ത്യ ചര്‍ച്ചയാക്കിയത്. മസൂദ് അസ്ഹര്‍ എന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരവാദ സംഘടനാ തലവനെ ലോകരാഷ്ട്രങ്ങള്‍ അറിയുന്നത് 1999 ന് ശേഷമായിരുന്നു.

പാര്‍ലമെന്റ് മുതല്‍ പുല്‍വാമവരെ കേട്ട പേര് ഇനി ആഗോള ഭീകരരുടെ പട്ടികയിലാണ്. പാക്കിസ്ഥാനാണ് ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം എന്ന ഇന്ത്യന്‍ വാദത്തിനുള്ള അംഗീകാരം കൂടിയാണ് യുഎന്‍ നടപടി. മുംബൈ ഭീകരാക്രമണം മുതലിങ്ങോട്ട് ഇന്ത്യ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമം യുഎന്നില്‍ നടത്തി വരുന്നു. ഫ്രാന്‍സും അമേരിക്കയും ബ്രിട്ടനുമെല്ലാം ഈ നീക്കത്തില്‍ ഇന്ത്യയോടൊപ്പം ഉറച്ചു നിന്നു. എന്നാല്‍ നാല് തവണയാണ് ചൈന ഈ നീക്കത്തെ തകര്‍ത്തത്.ആദ്യം 2009 ലും പിന്നീട് 2016,17 വര്‍ഷങ്ങലിലും തന്റെ വീറ്റോ അധികാരം ഉപയോഗിച്ച്‌ തടയുകയായിരുന്നു.

അവസാനം ഫെബ്രുവരി 14-ന് പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ നടത്തിയ പുല്‍വാമ ആക്രമണത്തിന് ശേഷം ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ യു.എസും ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് അസ്ഹറിനെതിരേ കരട് പ്രമേയം കൊണ്ടുവന്നെങ്കിലും അതും ചൈന സാങ്കേതികത്വം ചൂണ്ടിക്കാട്ടി തടഞ്ഞു.പാക്കിസ്ഥാനോടുള്ള പ്രത്യേക താല്‍പ്പര്യമായിരുന്നു ഇതിന് കാരണം.ആയുധത്തിലൂടെ മറ്റ് രാജ്യങ്ങളെ ആക്രമിക്കുന്ന തീവ്രവാദ സംഘടനകളെ അംഗീകരിക്കില്ലെന്നായിരുന്നു മുഴുവന്‍ ലോകരാജ്യങ്ങളുടേയും നിലപാട്. പാക്കിസ്ഥാന് പോലും ഈ നയതന്ത്ര നീക്കത്തെ തള്ളിപ്പറയാന്‍ പരസ്യമായി കഴിഞ്ഞില്ല.

ഈ സാഹചര്യത്തിലാണ് ചൈനയും ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്നത്.മുസ്ലിം ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന ചൈന ഒരു ആഗോളഭീകരവാദിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിലെ ഔചിത്യം ചര്‍ച്ചയാക്കിയത് അമേരിക്കയായിരുന്നു. കടുത്ത വിമര്‍ശനമായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപി ഉയര്‍ത്തിയത്. ‘ചൈനീസ് ഭരണകൂടം വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ഷിന്‍ജിയാങ്ങില്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണ്. ഒരു കോടിയോളം ഉയ്ഗുര്‍ മുസ്ലിങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ 10 ലക്ഷത്തോളംപേര്‍ തടവിലാണ്.

മനുഷ്യാവകാശലംഘനങ്ങളുടെ കാര്യത്തില്‍ ചൈനയ്ക്ക് സ്വന്തം നയങ്ങളാണ്’, വിവിധ രാജ്യങ്ങളെ വിലയിരുത്തി തയ്യാറാക്കിയ മനുഷ്യാവകാശറിപ്പോര്‍ട്ട് പുറത്തിറക്കവേ മൈക്ക് പോംപിയോ പറഞ്ഞിരുന്നു. ചൈനയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാതോടെ പതിയെ അവര്‍ നിലപാട് മാറ്റി.ഇതിന് പിന്നാലെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ ചൈനീസ് സന്ദര്‍ശനത്തില്‍ ഇന്ത്യയിലെ ഭീകരാക്രമണങ്ങളില്‍ ജെയ്ഷെ മുഹമ്മദിനും മസൂദിനുമുള്ള പങ്ക് അടങ്ങുന്ന വിവരങ്ങള്‍ കൈമാറിയിരുന്നു. ഇത് കൂടുതൽ ഗുണം ചെയ്തു. പിന്നീട് ഇന്ത്യയുടെ താത്പര്യത്തിന് അനുകൂലമായ പ്രതികരണം ചൈനയുടെ ഭാഗത്തുനിന്നുമുണ്ടാവുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button