Latest NewsKuwaitGulf

ഉപേക്ഷിക്കപ്പെട്ട ട്രാന്‍സ്‌ഫോര്‍മറുകളും വൈദ്യുത കേബിളുകളും ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു

കുവൈറ്റ് : ട്രാന്‍സ്ഫോര്‍മറുകളും വൈദ്യുത കേബിളുകളും പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും മരണക്കുരുക്കാകുന്നു .അറ്റകൂറ്റപ്പണികള്‍ നടത്താതെ ദീര്‍ഘകാലം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന ട്രാന്‍സ്ഫോര്‍മറുകളും കേബിളുകളുമാണ് മനുഷ്യന് ഭീഷണിയായി നിലകൊള്ളുന്നത്. കുവൈറ്റിലാണ് കേബിളുകളും ട്രാന്‍സ്‌ഫോര്‍മറുകളും ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.

കുട്ടികളിലാണ് ഇത്തരം ട്രാന്‍സ്ഫോമറുകളും കേബിളുകളും കൂടുതലും ഭീഷണിയാകുന്നത്. നിലത്തുകൂടി കിടക്കുന്ന കേബിളുകളും തുറന്ന രീതിയില് കാണപ്പെടുന്ന ട്രാന്‍സ്ഫോമറുകളും വൈദ്യുതി ഷോക്ക് ഏല്‍ക്കാന്‍ കാരണമാകുന്നുവെന്ന് കാല്‍നടയാത്രക്കാര്‍ പറയുന്നു.

ഇത്തരം ട്രാന്‍ഫോമറുകള്‍ നിരീക്ഷിക്കണമെന്ന് നിരവധി പ്രവാസികളും സ്വദേശികളും വൈദ്യുത മന്ത്രാലയത്തോട് ആവശ്യപ്പെടുന്നു . ഇത്തരം ട്രാന്‍സ്ഫോമറുകള്‍ നീക്കം ചെയ്യുക മാത്രമാണ് അപകടം ഇല്ലാതാക്കാന്‍ ഉള്ള ഒരെ ഒരു വഴിയെന്ന് അവര്‍ പറയുന്നു .

Tags

Post Your Comments

Related Articles


Back to top button
Close
Close