Life Style

എന്താണ് ബ്ലീഡിങ് ഐ ഫീവർ??

ബ്ലീഡിങ് ഐ ഫീവർ അഥവാ ആധുനിക വൈദ്യശാസ്‌ത്രം ക്രിമിയൻ കോങ്ഗോ ഹെമറാജിക് ഫിവര്‍ എന്ന് വിളിക്കുന്ന രോഗം ഒരു പ്രത്യേകതരം ചെള്ളിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമാണിത്.

പലവിധത്തിൽ ഈ രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിലൂടെയും ബ്ലീഡിങ് ഐ ഫിവര്‍ മനുഷ്യരിലേക്ക് വ്യാപിക്കും. കടുത്ത തലവേദന, ഛര്‍ദ്ദി, ശരീരവേദന, വയറിളക്കം, ക്ഷീണം, തലകറക്കം എന്നിവയൊക്കെയാണ് തുടക്കത്തിലെ ലക്ഷണങ്ങള്‍. സാധാരണ പനിയുടെ ലക്ഷണമായി തുടങ്ങുന്ന ഈ അസുഖം, വൈകാതെ ഗുരുതരമായി മാറുന്നു.

ഈ രോ​ഗം ബാധിച്ച് കഴിഞ്ഞാൽ രോഗി രക്തം ഛര്‍ദ്ദിക്കാനും കണ്ണ്, ജനനേന്ദ്രിയം എന്നിവിടങ്ങളിൽനിന്ന് രക്തംവരാനും തുടങ്ങുന്നു. രോഗം ബാധിച്ചുകഴിഞ്ഞാൽ രോഗി മരിക്കാനുള്ള സാധ്യത അമ്പത് ശതമാനത്തോളമാണ്. കൃത്യമായ ചികിൽസയോ മരുന്നോ കണ്ടെത്താത്തതാണ് പ്രധാന വെല്ലുവിളി.

shortlink

Post Your Comments


Back to top button