KeralaNews

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ അഴിമതി നടന്നതായി മന്ത്രി

 

കൊച്ചി: കൊച്ചി പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിന് പിന്നില്‍ വ്യാപക അഴിമതി നടന്നതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിരുന്നു. നിലവില്‍ നടക്കുന്ന അറ്റകുറ്റപ്പണിയുടെ മുഴുവന്‍ ചെലവും കരാറുകാരന്‍ വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കരാറുകാരനെ സഹായിക്കുന്ന തരത്തില്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. റോഡ്‌സ് ആന്‍ഡ് ബ്രിജ്ജസ് കോര്‍പറേഷനും കിറ്റ്‌കോയും ക്രമക്കേട് നടത്തിയതായി വ്യക്തമായിട്ടുണ്ട്. വിഷയത്തില്‍ സമ?ഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പാലത്തിന്റെ രൂപരേഖ കൃത്യമായി പരിശോധിക്കാതെ കിറ്റ്‌കോ കണ്ണുപൂട്ടി അം?ഗീകരിക്കുകയായിരുന്നു. വകുപ്പ് തലത്തില്‍ നടന്ന അന്വേഷണത്തില്‍ ക്രമക്കേടുകള്‍ വ്യക്തമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു മാസത്തിനുള്ളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ?ഗതാ?ഗതം പുനഃസ്ഥാപിക്കുമെന്നാണ് കോര്‍പറേഷന്‍ ഇപ്പോള്‍ ഉറപ്പു നല്‍കിയിരിക്കുന്നത്. പാലത്തില്‍ രൂപപ്പെട്ടവിള്ളലുകള്‍ അടച്ച് ബലപ്പെടുത്തല്‍ ജോലികള്‍ ഉള്‍പ്പെടെയാണ് നടത്തേണ്ടത്. പാലം അടയ്ക്കുകയും പൈപ്പ് ലൈന്‍ ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ഇടപ്പള്ളി അരൂര്‍ ബൈപ്പാസില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. 2016 ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച പാലം 52 കോടി രൂപ ചെലവിട്ടാണ് നിര്‍മ്മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button