Latest NewsIndia

നരേന്ദ്ര മോദിയെ തനിക്ക് ഇഷ്ടമല്ലെന്ന് ജാവേദ് അക്തര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും തനിക്ക് ഇഷ്ടമല്ലെന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍.

താങ്കള്‍ക്ക് പ്രധാനമന്ത്രിയിലെ എന്ത് കഴിവാണ് ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി പറയവേയാണ് തനിക്ക് മോദിയേയോ അമിത് ഷായേയോ ഇഷ്ടമല്ലെന്ന് ജാവേദ് അക്തര്‍ പറഞ്ഞത്. അതേസമയം അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയേയും, എല്‍ കെ അദ്വാനിയേയും ജാവേദ് അക്തര്‍ പ്രശംസിച്ചു

വാജ്‌പേയി വളരെ വ്യത്യസ്തനായ മനുഷ്യനായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ജാവേദ് അക്തര്‍ ഉയര്‍ത്തിയത്. ബിജെപിയുടെ ആശയങ്ങളുമായി യോജിക്കുന്നില്ലെങ്കില്‍ നിങ്ങളെ അവര്‍ രാജ്യദ്രോഹിയാക്കുമെന്നും ജാവേദ് അക്തര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആവാന്‍ സാധ്യതയില്ലെന്നും രാഹുല്‍ ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശം തനിക്ക് അംഗീകരിക്കാന്‍ ആവില്ലെന്നും ജാവേദ് പറഞ്ഞു. ഇത്തവണ കോണ്‍ഗ്രസിനോ ബിജെപിക്കോ ഭൂരിപക്ഷം കിട്ടില്ലെന്നും കൂട്ടുകക്ഷി ഭരണത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു.നേരത്തെയും ജാവേദ് അക്തര്‍ ബിജെപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button