News

കടുത്ത വരള്‍ച്ച; ഋഷ്യശ്യംഗ യാഗത്തിനൊരുങ്ങി സര്‍ക്കാര്‍

ബം​ഗ​ളൂ​രു. കടുത്ത വരള്‍ച്ചയുടെ പിടിയില്‍ അമര്‍ന്ന് കര്‍ണ്ണാടക. മഴ ലഭിക്കാത്തതിനെത്തുടര്‍ന്ന് കാര്‍ഷിക മേഖല ദുരിതത്തിലായി. ഈ സാഹചര്യത്തില്‍ മഴ പെയ്യിക്കുന്നതിനായി സര്‍ക്കാര്‍ ‘ഋഷ്യശ്യംഗ’ യാഗത്തിനൊരുങ്ങുകയാണ്. കുമാരസ്വാമി സര്‍ക്കാര്‍ ശ്യംഗേരിയിലെ കിഗ്ഗ എന്ന സ്ഥലത്താണ് കാലവര്‍ഷം ദുര്‍ബലമായിരിക്കുമെന്ന പ്രവചനത്തെത്തുടര്‍ന്ന് യാഗം നടത്തുന്നത്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ യാഗം നടത്താറുണ്ടെന്നാണ് ശ്യംഗേരി ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കുന്നത്.

അതേസമയം സര്‍ക്കാര്‍ ചെലവിലാണ് യാഗം നടത്തുന്നതെന്ന് ആരോപിച്ച് കര്‍ഷകരും ബിജെപിയും രംഗത്തെത്തി. ദുരിതാശ്വാസത്തിന് യോഗം ചേര്‍ന്ന് പദ്ധതി രൂപീകരിക്കുന്നതിനു പകരം യാഗം നടത്തുകയാണെന്നാണ് ഇവരുടെ വിമര്‍ശനം. വടക്കന്‍ കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗ, തുമകുരു, വിജയപുര, കലബുറുഗി, ചിക്കബെല്ലാപൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ ലഭിക്കാത്തത്. സംസ്ഥാനത്തെ 26 ജില്ലകളിലായി 2150 ഗ്രാമങ്ങളില്‍ ജലക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. കുടിവെള്ള ക്ഷാമവും ഇവിടങ്ങളില്‍ രൂക്ഷമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി കുമാരസ്വാമി യാഗത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഭൂഗര്‍ഭ ജലം താഴേക്ക് പോയതിനാലും വരള്‍ച്ച രൂക്ഷമായതിന്റെയും അടിസ്ഥാനത്തില്‍ തമിഴ്‌നാട് സര്‍ക്കാരും സമാനമായ രീതിയില്‍ യാഗം നടത്താനൊരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button