KeralaLatest News

പോലീസ് സ്‌റ്റേഷനില്‍ മദ്യപാനം: അഞ്ച് പേര്‍ക്കെതിരെ കേസ്

പൊന്മുടി: തലസ്ഥാനത്തെ പോലീസ് സ്‌റ്റേഷനില്‍ മദ്യപാനം. പെന്മുടി വയര്‍ലസ് സ്റ്റേഷനിലാണ് സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ അധിക്രമിച്ചു കയറി മദ്യപിച്ചത്. തിരുവല്ലം വര്‍ക്കല വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയിലായി. തിരുവല്ലം വില്ലേജ് ഓഫീസര്‍ മനോജ്, വര്‍ക്കല വില്ലേജ് ഓഫീസര്‍ ജോജോ സത്യദാസ്, ഇബ്നു നാസര്‍, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. എസ്പി നടത്തിയ മിന്നല്‍ പരിശോധനയിലാണ് പോലീസുകാര്‍ സ്‌റ്റേഷനില്‍ മദ്യപിക്കുന്നതായി കണ്ടെത്തിയത്.

സംഭവത്തിൽ വീഴ്ച വരുത്തിയ ശ്യാം, സതീഷ് എന്നീ സിപിഒമാരെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐമാരായ റെജി, അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാൻ ടെലികമ്മ്യൂണിക്കേഷന്‍ എസ്പി ശുപാര്‍ശ ചെയ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button