Nattuvartha

രോ​ഗിയുമായി പോയ ആംബുലൻസിന് വഴി കൊടുത്തില്ല; കാർ ഡ്രൈവർക്കെതിരെ നടപടി

സ്വ​കാ​ര്യ കാ​ർ ഡ്രൈ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി

നാ​ദാ​പു​രം: രോ​ഗിയുമായി പോയ ആംബുലൻസിന് വഴി കൊടുത്തില്ല, രോ​ഗി​യു​മാ​യി ക​ല്ലാ​ച്ചി ടൗ​ണി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ന് സൈ​ഡ് കൊ​ടു​ക്കാ​തി​രു​ന്ന സ്വ​കാ​ര്യ കാ​ർ ഡ്രൈ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി. മു​ട​വ​ന്തേ​രി സ്വ​ദേ​ശി​ക്കെ​തി​രേയാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

കഴിഞ്ഞ ദിവസം ക​ല്ലാ​ച്ചി മെ​യി​ൻ റോ​ഡി​ലായി​രു​ന്നു സം​ഭ​വം. ക​ല്ലാ​ച്ചി​യി​ൽ നി​ന്ന് രോ​ഗി​യു​മാ​യി നാ​ദാ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്. സൈ​റ​ൺ മു​ഴ​ക്കി ഹോ​ണ​ടി​ച്ച് മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തി​നി​ടെ മു​ട​വ​ന്തേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ കാ​ർ മാ​ർ​ഗ ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഹോ​ണ​ടി​ച്ച് പി​ടി​ച്ചി​ട്ടും വ​ഴി​യൊ​രു​ക്കാ​താ​യ​പ്പോ​ൾ ഹോം​ഗാ​ർ​ഡ് വ​ണ്ടി മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ കൂ​ട്ടാ​ക്കി​യി​ല്ല.

ഹോം​ഗാ​ർ​ഡ് വ​ണ്ടി മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അനുസരിക്കാത്തതിനെ തുടർന്ന് തു​ട​ർ​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂം ​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ കാ​ർ മാ​റ്റി നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button