Latest NewsElection NewsIndia

വിവിപാറ്റ് വിഷയം ; സുപ്രീംകോടതി ഫയൽ സ്വീകരിച്ചു

ന്യൂഡൽഹി : വിവിപാറ്റ് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ പുനഃപരിശോധന ഹർജിയിൽ സുപ്രീംകോടതി ഫയൽ സ്വീകരിച്ചു. ഹർജിയിൽ അടുത്ത ആഴ്ച കോടതി വാദം കേൾക്കും. 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഓരോ നിയമസഭാ മണ്ഡലത്തിലെയും 5 ബൂത്തുകളിലെ വോട്ടുകളും വിവിപാറ്റ് രസീതുകളും ഒത്തുനോക്കിയാൽ മതിയെന്ന വിധി പുനഃപരിശോധിക്കണമെന്ന് 21 പ്രതിപക്ഷ കക്ഷികൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 50% ബൂത്തുകളിലെ വോട്ട് രസീതുകൾ (വിവിപാറ്റ്) ഒത്തുനോക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button