Nattuvartha

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; 19കാരൻ അറസ്റ്റിൽ

പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞ് വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്

വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം, പത്താം ക്ലാസ് വിദ്യാർഥിനിയായ 16-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . കല്ലമ്പലം മണമ്പൂർ ഞായലിൽ ചരുവിള പുത്തൻവീട്ടിൽ അഖിൽലാൽ(19) ആണ് വർക്കല പോലീസിന്റെ പിടിയിലായത്.

പ്രായപൂർത്തിയാകാത്ത ചെറുന്നിയൂർ സ്വദേശിനിയായ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചശേഷം ഇയാൾ നിരവധിതവണ പീഡിപ്പിച്ചിരുന്നു . പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞ് വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button