KeralaLatest NewsIndia

കള്ളവോട്ട് ചെയ്ത ലീഗുകാരന്‍ ഗള്‍ഫിലേക്ക് കടന്നു, പ്രേരിപ്പിച്ചവർക്കെതിരെ നടപടി

ജോലിയില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും. ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടു നിര്‍ദേശിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു പിന്നാലെ, മുസ്ലിം ലീഗും കള്ളവോട്ട് ചെയ്ത് കുടുങ്ങിയതോടെ കള്ളവോട്ട് കേസില്‍ പോലീസ് പിടിച്ചവരുടെ എണ്ണം ആറായി. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, അബ്ദുള്‍ സമദ്, കെ.എം. മുഹമ്മദ് എന്നിവര്‍ കള്ളവോട്ട് ചെയ്‌തെന്നു ജില്ലാ കലക്ടറുടെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി മീണ പറഞ്ഞു. മാടായി പഞ്ചായത്തിലെ പുതിയങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തുകളിലാണു കള്ളവോട്ട് നടന്നത്.

ജോലിയില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും. ഏഴുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടു നിര്‍ദേശിച്ചു. പ്രശ്‌നബാധിത ബൂത്തുകളായതിനാല്‍ വെബ്കാസ്റ്റിങ് ഉണ്ടായിരുന്നു. അതില്‍നിന്നാണു കള്ളവോട്ടിനു തെളിവു ലഭിച്ചത്. ടെലിവിഷനില്‍നിന്നാണു വിവരം മനസിലായതെന്നും കള്ളവോട്ട് നടന്നപ്പോള്‍ ബൂത്തില്‍ നല്ല തിരക്കായിരുന്നെന്നും പോളിങ് ഓഫീസര്‍ മൊഴി നല്‍കി.ഇവര്‍ക്കെതിരേ ഐ.പി.സി. 177 വകുപ്പുപ്രകാരം കേസെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കി.

ഇതോടെ കള്ളവോട്ട് ചെയ്തു പിടിക്കപ്പെട്ടവരുടെ എണ്ണം ആറായി. കള്ളവോട്ട് ചെയ്തവരില്‍ ഒരാളായ അബ്ദുള്‍ സമദ് ഗള്‍ഫിലേക്കു പോയതിനാല്‍ വാറന്റ് പുറപ്പെടുവിപ്പിക്കും. ബൂത്തില്‍ പലതവണ സന്ദര്‍ശനം നടത്തിയ കെ.എം. ഹാഷിഖ് എന്നയാള്‍ക്കെതിരേ കേസെടുത്തിട്ടില്ല. ഇയാള്‍ക്കെതിരായ ആരോപണത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതിനാല്‍ അന്വേഷണം തുടരും. കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചെന്ന് ആരോപണം നേരിടുന്ന യു.ഡി.എഫ്. തെരഞ്ഞെടുപ്പ് ഏജന്റിനെതിരേയും നിയമനടപടി സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button