KeralaLatest News

തൃശ്ശൂര്‍ പൂരം വെടിക്കെട്ട്: ആശങ്ക വേണ്ടെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍: ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ടില്‍ ആശങ്ക വേണ്ടെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. പകിട്ടിനും ഗമയ്ക്കും ഒട്ടും കുറവില്ലാതെ തന്നെ വെടിക്കെട്ട് ആചാര പൂര്‍വ്വം നടക്കും. ഈ വര്‍ഷവും മുന്‍ വര്‍ഷത്തേതു പോലെ തന്നെ ആര്‍ഭാടമായി തന്നെ തൃശൂര്‍ പൂരം . നടത്തുമെന്ന് വി.എസ് സുനില്‍ കുമാര്‍ അറിയിച്ചു.

ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍ ഇതുമൂലം പൂര പ്രേമികള്‍ക്ക് മേല്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ല. പൂരത്തിനെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനായി കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കും. അതേസമയം പൂരത്തിനെത്തുന്നവര്‍ സഞ്ചികളും ബാഗുകളും കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം വെടിക്കെട്ടില്‍ ഓലപ്പടക്കം നിഷേധിച്ചതിന് എതിരായ ഹര്‍ജി സുപ്രീം കോടതി മറ്റന്നാള്‍ പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button