Latest NewsIndia

നി​ര്‍​ഭ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സ് മാ​ധ്യ​മ​ങ്ങ​ള്‍ ഊ​തി​പ്പെ​രു​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നു ഷീ​ല ദീ​ക്ഷി​ത്

ന്യൂ​ഡ​ല്‍​ഹി: 2012ലെ ​നി​ര്‍​ഭ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സ് മാ​ധ്യ​മ​ങ്ങ​ള്‍ ഊ​തി​പ്പെ​രു​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന പരാമർശവുമായി ഡ​ല്‍​ഹി മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വുമായ ഷീ​ല ദീ​ക്ഷി​ത്. ഇ​ന്ന് ഇ​ത്ത​രം ഒ​ട്ട​ന​വ​ധി സം​ഭ​വ​ങ്ങ​ള്‍ സ​ര്‍​വ​ സാ​ധാ​ര​ണ​മാ​യി. ക്ര​മ​സ​മാ​ധ​ന​കാ​ര്യ​ങ്ങ​ളെ​ല്ലാം കേ​ന്ദ്ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ന് കീ​ഴി​ലാണ്. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ സു​ര​ക്ഷ​യ്ക്കാ​യി സ​ര്‍​ക്കാ​രി​ന് യാ​തൊ​ന്നും ചെ​യ്യാ​നി​ല്ല. ഒ​ട്ട​ന​വ​ധി പീ​ഡ​ന​ങ്ങ​ള്‍ രാ​ജ്യ​ത്ത് ന​ട​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ള്‍ വ​രെ പീ​ഡ​ന​ത്തി​നി​ര​യാ​കു​ന്നു. പ​ത്ര​ത്തി​ലെ ചെ​റി​യൊ​രു വാ​ര്‍​ത്ത മാ​ത്ര​മാ​യി അ​തൊ​തു​ങ്ങും. ചി​ല​ത് മാ​ത്ര​മാ​ണ് രാ​ഷ്ട്രീ​യ​മാ​ക്കി മാ​റ്റു​ന്നതെന്നു മി​റ​ര്‍ നൗ​വി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഷീ​ല ദീ​ക്ഷിത് പറഞ്ഞു. അതോടൊപ്പം തന്നെ സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് സി​സി​ടി​വി​യും വ​ഴി​വി​ള​ക്കു​ക​ളും സ്ഥാ​പി​ക്കു​ന്ന​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ചു​മ​ത​ല​യി​ല്‍​പ്പെ​ട്ട കാ​ര്യ​മ​ല്ല. ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലാ​ണെ​ന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button